140 സ്‌കെച്ചസ്

#

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയുമുള്ള ലെഫ്റ്റ് ക്ലിക് ന്യൂസ്-ന്യൂസ്മില്യു.കോം സംഘത്തിന്റെ യാത്ര പുരോഗമിക്കുന്നു. 


മേയ് 4 ന് തെക്കേയറ്റത്തെ മണ്ഡലമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് തുടങ്ങിയ യാത്ര കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിച്ച് പരസ്യപ്രചരണം അവസാനിക്കുന്ന മേയ് 14 ന് തിരുവനന്തപുരത്ത് സമാപിക്കും. ഒറ്റ വാഹനത്തില്‍ ഒറ്റത്തവണയായാണ് സംഘം എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിക്കുന്നത്. ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും, ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്ന സംഘത്തെ വിവിധ ജില്ലകളില്‍ അതതു ജില്ലകളിലെ ലേഖകര്‍ അനുഗമിക്കും. 

മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം വിലയിരുത്തുന്നതോടൊപ്പം ഓരോ മണ്ഡലത്തിന്റെയും സവിശേഷതകള്‍, മണ്ഡലത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ എന്നിവ രേഖപ്പെടുത്തുകയും വ്യത്യസ്ത തുറകളിലുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഓരോ മണ്ഡലത്തെയും അടയാളപ്പെടുത്തുന്ന ഒരു സ്ഥലത്തിന്റെയോ സംഭവത്തിന്റേയോ വ്യക്തിത്വത്തിന്റെയോ പ്രകൃതി ദൃശ്യങ്ങളുടെയോ രേഖാചിത്രീകരണം യാത്രയോടൊപ്പം നിര്‍വ്വഹിക്കുന്നു എന്നത് 140 സ്‌കെച്ചസ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സവിശേഷതകളില്‍ ഒന്നാണ്. യാത്രയുടെ കണ്ടെത്തലുകളും യാത്രയില്‍ ശേഖരിക്കുന്ന വിവരങ്ങളും മേയ് 18 ന് സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും. അതോടൊപ്പം രേഖാചിത്രങ്ങളുടെ പ്രദര്‍ശനവുമുണ്ടാകും.

 ടൈറ്റസ് എസ്.കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അന്ന, ടെനി, ശ്യാം ശശിധരന്‍, അഡ്വക്കേറ്റ് അനൂപ് ചിത്രഭാനു, ജിജോ ജോണ്‍സണ്‍, അഡ്വക്കേറ്റ് ഷറഫുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരാണുള്ളത്.