തിരി തീരാറായ സ്വപ്നങ്ങള്‍

#


ചങ്ങനാശേരി: അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയില്‍ ഇക്കുറി പൊടിപാറുന്ന പോരാട്ടമാണ്. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സ്ഥാനാര്‍ഥികള്‍ക്കുള്ള ഒരു പ്രത്യേകത ഇവര്‍ രണ്ടു പേരും ഇരുമുന്നണികള്‍ക്കു വേണ്ടിയും മത്സരിച്ചിട്ടുണ്ടെന്നതാണ്. ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ സി.എഫ്. തോമസ് 1980-ല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിയാണ് ചങ്ങനാശേരിയില്‍ നിന്നും നിയമസഭയ്ക്കു ആദ്യം വണ്ടി കയറിയത്. ഇപ്പോഴത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് പി.ജെ. ജോസഫിന്റെ പാര്‍ട്ടിയില്‍ അംഗവും വലതുപക്ഷത്തെ പ്രമുഖ നേതാവും ആയിരുന്നു. നോക്കണേ കാലം ആളുകളെ ചേരിമാറ്റുത്.

മാണിസാറും ഇടതുപക്ഷവുമായി രണ്ടു വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യബന്ധമേ ഉണ്ടായിരുുള്ളു. ഇടതുനിന്നും മാണി വലതുചാടിയപ്പോള്‍ വലതായിരുന്ന ജോസഫ് ഇടതുചാടി. ജോസഫിന്റെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു കുട്ട നാട് എംഎല്‍എ കൂടിയായിരുന്ന ഡോക്ടര്‍ കെ.സി. ജോസഫ്. 1989-ല്‍ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന കെ.സി ജോസഫിന് വേണ്ടിയാണു ചീഫ് വിപ്പ് എന്ന സ്ഥാനം തന്നെ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടത്. വിപ്പുമാർ പലപ്പോഴും പിന്നീട് കേരള കോഗ്രസില്‍ നിന്നുമായിരുന്നുവെന്നതു മറ്റൊരു സത്യം.

അടുത്തിടെ നടന്ന പ്രശ്‌നങ്ങളുടെ പേരിലാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ഇടതുപക്ഷത്തേക്കു മാണിയെ ഉപേക്ഷിച്ചു പോയത്. ജനാധിപത്യ കേരളകോഗ്രസിന്റെ മുഖ്യ സ്ഥാപകന്‍ കൂടിയാണു ഡോ. കെ.സി. ജോസഫ്. ഇനി സി.എഫ്. തോമസ് ആരാണെു നോക്കാം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിക്കാര്‍ എംഎല്‍എയായി തെരഞ്ഞെടുത്ത വ്യക്തിയാണ് സി.എഫ്. തോമസ്. ആര്‍ക്കും ഇത്രയും നാള്‍ അദ്ദേഹത്തെ അട്ടിമറിക്കുവാന്‍ സാധിച്ചിട്ടില്ല. ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ ടൈറ്റാണ്....

വോട്ടർമാര്‍ കൂടുതലും കത്തോലിക്കരും നായര്‍ സമുദായ അംഗങ്ങളുമാണ്. മറ്റു സമുദായക്കാരും മതത്തില്‍പ്പെട്ടവരും താരതമ്യേന കുറവ്. കത്തോലിക്കര്‍ക്കു ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഒരുപോലെ സ്വീകാര്യരാണ്. നായര്‍ സമുദായം സമദൂരത്തില്‍ ഉറച്ച് നല്‍ക്കുന്നു. ബിജെപി ഏറ്റുമാനൂര്‍ രാധാകൃഷ്ണനെയാണു കളത്തില്‍ ഇറക്കിയിരിക്കുന്നത്. കുട്ടനാട്ടില്‍ നിുള്ള ബിഡിജെഎസ് വോട്ടുകള്‍ രാധാകൃഷ്ണന് അനുകൂലമായി പോള്‍ചെയ്യപ്പെടും. കുട്ടനാട്ടുകാരനായ ഡോക്ടര്‍ കെ.സി. ജോസഫിനും ഇവിടെ നിന്നും വോട്ടുകള്‍ പ്രതീക്ഷിക്കാം.

എസ്ബി കോളജ്, സമീപത്തു തന്നെയുള്ള അസംപ്ഷന്‍ കോളജ്, പെരുന്നയിലെ എന്‍എസ്എസ് കോളജ്, മീഡിയ വില്ലേജിന്റെ നേതൃത്വത്തിലുള്ള എസ്‌ജെസിസി തുടങ്ങി ഒരു പറ്റം കോളജുകളുടെ സാന്നിധ്യമുള്ള മണ്ഡലമാണ് ചങ്ങനാശേരി. മത്സരരംഗത്തുള്ളവര്‍ എല്ലാം പ്രായം കൂടിയവരാണെന്ന പരാതിയുണ്ട് യുവാക്കൾക്ക് . എന്തായാലും വിധി ദിനം അടുത്തു കഴിഞ്ഞു. ആരു അഞ്ചുവിളക്കെടുക്കുമെന്നറിയാന്‍ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം.