ജോസഫിന്റെ സ്വര്‍ഗ്ഗരാജ്യം

#


കൃഷിയും വികസനവും ഒപ്പം സ്വപ്ന നഗരിയും. തൊടുപുഴയെ ഒരു സ്വര്‍ഗ്ഗ നഗരിയാക്കി മാറ്റുക എന്നതാണ് ജോസഫിന്റെ സ്വപ്നം. കേരളാ കോണ്‍ഗ്രസിന്റെ ചരിത്രം പോലെ കൂടെ നിന്നവര്‍ കൈവിട്ട സാഹചര്യത്തിലാണ് ജോസഫിന്റെ തൊടുപുഴയിലെ പത്താംഅങ്കം. എതിരാളിയാകട്ടെ കേരളാ കോണ്‍ഗ്രസ് പാരമ്പര്യമുള്ള ജേക്കബ് ഗ്രൂപ്പ് മുന്‍ നേതാവ് റോയി വാര്യക്കാട്ടാണ്. 1970 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ യു.കെ ചാക്കോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് തൊടുപുഴയെ ജോസഫ് സ്വന്തമാക്കുന്നത്. മുല്ലപ്പെരിയാറില്‍ അധിമര്‍ദ്ദം ഉലച്ച ജോസഫ് തൊടുപുഴയുടെ കാര്യത്തില്‍ കാത്തു സൂക്ഷിച്ച കരുതല്‍ വോട്ടായി മാറുമോ എന്ന് കണ്ടറിയണം.

ഇടുക്കിയില്‍ ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് തൊടുപുഴ. തൊടുപുഴയിലെ ബി.ജെ.പി വോട്ടുകള്‍ അവരുടെ അക്കൗണ്ടില്‍ വീഴുകയും എല്‍.ഡി.എഫ് വോട്ടുകള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്താല്‍ തൊടുപുഴയിലെ മത്സരം കടുക്കും.