LAW

16:10 PM IST

തിരികെയെത്താനുള്ളത് 1500 പേർ: കന്യാകുമാരിയിൽ മൽസ്യത്തൊഴിലാളികൾ റോഡും റെയിൽവേ സ്റ്റേഷനും ഉപരോധിക്കുന്നു

കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി‍ ജില്ലയിൽ പ്രതിഷേധം. ജനങ്ങൾ കുഴിത്തുറൈയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും ഉപരോധിക്കുന്നു

kanyakumari

 കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി‍ ജില്ലയിൽ പ്രതിഷേധം. ജനങ്ങൾ കുഴിത്തുറൈയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടെത്തുന്നതുവരെ ഉപരോധം തുടരുമെന്നാണ് സമരക്കാർ പറയുന്നത്. ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. 1,519 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് റോഡും റെയിൽവേ സ്റ്റേഷനും ഉപരോധിക്കുന്നത്. അതേസമയം, പ്രതിഷേധം ശക്തമായതോടെ മൂന്നു ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ്, കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ, കന്യാകുമാരി – കൊല്ലം മെമു എന്നിവയാണു റദ്ദാക്കിയത്. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.