Culture

21 Dec 2019 21:00 PM IST

സംഗീതജ്ഞ സവിതാദേവി അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ സവിതാ ദേവി അന്തരിച്ചു.

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ സവിതാ ദേവി (80) അന്തരിച്ചു. ബനാറസ് ഖരാനയിലെ പ്രമുഖ ഗായകരിൽ ഒരാളും വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞ സിദ്ധേശ്വരി ദേവിയുടെ മകളുമാണ്. ഇന്നലെ രാവിലെ ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗ ബാധിതയായിരുന്നു.

 

അമ്മ സിദ്ധേശ്വരി ദേവിയാണ് സംഗീതത്തിലെ ആദ്യ ഗുരു. രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. പണ്ഡിറ്റ് രവിശങ്കറിൽ നിന്നും സിത്താറിൽ പരിശീലനം നേടിയെങ്കിലും അമ്മയുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി സിതാറിനേക്കാൾ വായ്‌പാട്ടിനാണ് പ്രാധാന്യം നൽകിയത്. മാ സിദ്ധേശ്വരി എന്ന പേരിൽ സിദ്ധേശ്വരിയുട ജീവചരിത്രം രചിച്ചു. ഡൽഹി ദൗലത് റാം കോളേജിൽ സംഗീത വിഭാഗം മേധാവിയായിരുന്നു.