Sports

10 Jul 2019 01:50 AM IST

Reporter-Leftclicknews

കരുതലോടെ ന്യൂസിലാൻഡ് ; 13 ഓവറിൽ 44 / 1

ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 13 ഓവറിൽ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് നേടി.

ലോകകപ്പില്‍ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 13 ഓവറിൽ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് നേടി. 3.3 ഓവറിൽ കപ്റ്റിലിന്റെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഒരു റൺ മാത്രമായിരുന്നു അപ്പോൾ സ്‌കോർ ബോർഡിൽ. ജസ്‌പ്രീത് ബൂമ്രയ്ക്കാണ് വിക്കറ്റ്. വളരെ കരുതലോടെയാണ് ന്യൂസിലാൻഡ് ബാറ്റ് ചെയ്യുന്നത്.

 

ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവിന് പകരം യുസ‌വേന്ദ്ര ചഹലാണ് കളിക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം.

 

തകര്‍പ്പന്‍ ഫോമിലുള്ള രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ല്. എട്ട് മത്സരങ്ങളില്‍ നിന്ന് 647 റണ്‍സാണ് ഈ ലോകകപ്പില്‍ രോഹിതിന്‍റെ സമ്പാദ്യം. സച്ചിന്‍റെ രണ്ട് റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് രോഹിത് ഇറങ്ങുന്നത്. ജസ്‌പ്രീത് ബൂമ്ര നയിക്കുന്ന ബൗളിംഗ് നിരയും ശക്തമാണ്.


Reporter-Leftclicknews