സിവില്‍സര്‍വ്വീസ് - ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷകള്‍ വരുന്നു

#

    സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 24- നാണ് പരീക്ഷ. അംഗീകൃത സര്‍വ്വകലാശാല ബിരുദം കയ്യിലുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2014 ആഗസ്റ്റ് ഒന്നിന് 21- വയസ്സിനും 32 വയസ്സിനും മധ്യേ. അപേക്ഷാഫീസ് 100 രൂപ. നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പ്രായ പരിധിയിലും ഫീസിലും ഇളവുണ്ട്. ംംം.ൗുരെ ീിഹശില.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇതേക്കുറിച്ചുള്ള എല്ലാ വിശദ വിവരങ്ങളും ംംം.ൗുരെ.ഴീ്.ശി  എന്ന വെബ്‌സൈറ്റിലും, എംപ്ലോയ്‌മെന്റ് ന്യൂസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ കേന്ദ്രസര്‍വ്വീസുകളിലേക്കുള്ള നിയമനം നടത്തുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 85 ഒഴിവുകളാണ് ഉള്ളത്. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഇതിനപേക്ഷിക്കാം. പ്രായപരിധി, അപേക്ഷാ ഫീസ് എന്നിവ ആദ്യം പറഞ്ഞ പരീക്ഷയുടേതു തന്നെ. വിശദ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനും ആദ്യം പറഞ്ഞ സൈറ്റുകള്‍ കാണുക.