ചിത്രയെ ഒഴിവാക്കിയ വിഷയം രാജ്യസഭയില്‍

#

ന്യൂഡല്‍ഹി (02-08-17) : ലോക അത്ലറ്റിക് മീറ്റില്‍നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ വിഷയം രാജ്യസഭയില്‍ സിപിഎം അഗം കെ. സോമപ്രസാദ് ഉന്നയിച്ചു. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ ഗൂഢാലോചന കാരണമാണ് ചിത്രയ്ക്ക് അവസരം ലഭിക്കാതെ പോയത്. നിക്ഷിപ്ത താല്‍പര്യം വച്ചു പ്രവര്‍ത്തിക്കുന്ന കായിക ഫെഡറേഷനുകളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും സോമപ്രസാദ് ആവശ്യപ്പെട്ടു.