ചിത്രയോട് വിവേചനം :ദേശീയ അത്‌ലറ്റിക്‌ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

#

കൊച്ചി (03-08-17) : ദേശീയ അത്‌ലറ്റിക്‌ഫെഡറേഷനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് ഫെഡറേഷന്‍ ഭാരവാഹികള്‍ക്കെതിരെ കായികതാരം പി.യു. ചിത്ര നല്‍കിയ കോടതിയലക്ഷ് ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. ഫെഡറേഷന്‍ ഇന്ത്യന്‍ താരങ്ങളെ മീറ്റില്‍ പങ്കെടുപ്പിക്കാതെ  തോല്‍പ്പിക്കുകയാണ് ചെയ്തത് എന്നും ചിത്രയോട് കാണിച്ചത് വിവേചനപരമായ സമീപനമാണെന്നും കോടതി കുറ്റപ്പെടുത്തി. താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിര്‍ത്താനാണ്ഫെഡറേഷൻ ശ്രമിക്കേണ്ടതെന്ന് കോടതി ഓര്‍മപ്പെടുത്തി. ചിത്രയെ ഉള്‍പ്പെടുത്തുന്നതിന് തടസ്‌സമായി ഫെഡറേഷന്‍ ഉന്നയിച്ച സാങ്കേതിക വശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.