കൊച്ചിക്ക് സമ്മാനവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

#

ന്യൂഡല്‍ഹി (03-08-17) : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ദൈവത്തിൻറെ  സ്വന്തം നാടായ കേരളത്തോടുള്ള സ്‌നേഹം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തവണ കൊച്ചിക്കൊരു സമ്മാനവുമായാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എത്തിയിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റില്‍ എക്‌സ് റേ യൂണിറ്റിനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എംപി ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിനെ്‌റ ഓഫീസ് അറിയിച്ചു.