പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

#

കൊച്ചി (04.08.2017) : നടിയെ ആക്രമിച്ച കേസിൽ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. പുതിയ അഭിഭാഷകൻ മുഖേനയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ.ബി.രാമൻപിള്ളയെയാണ് പുതുതായി കേസ് ഏൽപ്പിച്ചിരിക്കുന്നത്. ജാമ്യം നിഷേധിക്കാനുള്ള സാഹചര്യമില്ലെന്ന് ഹൈക്കോടതിയിൽ വാദിക്കും. ദിലീപിന്റെ മാനേജർ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായതും ചൂണ്ടിക്കാണിക്കും. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് വീണ്ടെടുക്കാനാകുമെന്ന് ഉറപ്പില്ലെന്നും ദിലീപ് ഹൈക്കോടതിയിൽ വാദിക്കും. നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ ജാമ്യം ലഭിച്ചേക്കില്ല എന്ന നിയമോപദേശമാണ് ജാമ്യത്തിനു വേണ്ടി ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കടുത്ത പരാമർശങ്ങളായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത്.