കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി

#

കോഴിക്കോട് (04-08-17) : കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ  നിന്ന്​ തെന്നിമാറി പുറത്തുപോയി.  ബെംഗളൂരുവില നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്​പൈസ്​ജെറ്റ്​ വിമാനമാണ്​ ലാൻഡിങ്ങിനിടെ റൺ​വെയിൽ നിന്ന്​ പുറത്തു പോയത്​. രാവി​െല എട്ടുമണിയോടെയാണ്​ സംഭവം. അറുപതോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നെന്നും ആളപായങ്ങളി​ല്ലെന്നും അധികൃതർ അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.