റിയാസ് മൗലവി വധക്കേസ്: വിചാരണ ഉടന്‍ ആരംഭിക്കും

#

കാസർകോട് (04-08-17) : ചൂരി ഹൈദ്രോസ് ജുമാമസ്ജിദിലെ മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഉടൻ ആരംഭിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ച് 20നാണ് കര്‍ണാടക കൊടക് സ്വദേശി റിയാസ് മൗലവി താമസ സ്ഥലത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തപ്പെട്ടത്.

നേരത്തെ ഈ കേസിന്റെ ചാര്‍ജ് ഷീറ്റ്, കേസന്വേഷിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പിന്നീട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് നമ്പര്‍ നല്‍കി വിചാരണ ഉടന്‍ ആരംഭിക്കുന്നത്.