പ്രിയപ്പെട്ട ബാപ്പുജിക്ക്... ഒരുപാടുണ്ട് പറയാൻ : ഇനി ഗാന്ധിജിക്ക് കത്തെഴുതാം

#

കോഴിക്കോട് (04-08-17) : കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തപാൽ വകുപ്പ് ദേശീയ തലത്തിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു."പ്രിയപ്പെട്ട ബാപ്പുജി  അങ്ങ് എനിക്ക്​ പ്രചോദനമാകുന്നു" എന്നതാണ് വിഷയം.

ഇൻലെൻഡ് ലെറ്ററിൽ 500 വാക്കിലും എഫോർ പേപ്പറിൽ 1000 വാക്കിലും കവിയാതെ എഴുതി തപാൽ ഓഫിസിൽനിന്ന്​ ലഭിക്കുന്ന അഞ്ച് രൂപയുടെ കവറിലാക്കി ചീഫ് പോസ്​റ്റ് മാസ്​റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ കത്തെഴുതാവുന്നതാണ്.

ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും നൽകുന്നുണ്ട്.18 വയസ്സിന് താഴെയും മുകളിലുമുള്ളവരെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ്​ മത്സരം. കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.