മെയ്‌മെയ്തിയാലിയെ മലർത്തിയടിച്ച് വിജേന്ദർ

#

മുംബൈ (05.08.2017): ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങിന് കിരീടം. ചൈനീസ് താരം മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ചാണ് വിജേന്ദർ തുടർച്ചയായ ഒൻപതാം വിജയവും കിരീടവും നേടിയത്. കനത്ത പോരാട്ടം നടന്ന മത്സരത്തിൽ 96-93,95-94,95-94 എന്ന സ്‌കോറിന് വിജേന്ദര്‍ വിജയം കൈപ്പിടിയിലൊതുക്കി. ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് മെയ്‌മെയ്തിയാലി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ആയുസ് കുറവാണ് എന്നായിരുന്നു മത്സരത്തിന് മുമ്പ് വിജേന്ദറിന്റെ പ്രതികരണം. തന്റെ വാക്കുകളെ ശരിവയ്ക്കുന്ന പ്രകടനമാണ് വിജേന്ദർ റിംഗിലും കാഴ്ച വെച്ചത്. ഇന്ത്യ ചൈന അതിർത്തി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന മത്സരം അതിവാശിയേറിയതായിരുന്നു. ഈ വിജയത്തോടെ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് കിരീടവും വിജേന്ദർ സ്വന്തമാക്കി.