ദിലീപിന്റെ റിമാൻഡ് നീട്ടി

#

കൊച്ചി (08-08-17) : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്കുകൂടി നീട്ടി. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അങ്കമാലി കോടതിയിൽ നടപടികൾ പൂർത്തിയാക്കിയത്. ഈ മാസം 22 വരെ ദിലീപ് ആലുവ സബ്ജയിലിൽ തുടരേണ്ടിവരും. ഇതിനിടെ ജാമ്യത്തിനായി ദിലീപ് അഡ്വ.രാമൻപിള്ള മുഖേന നാളെ  ഹൈക്കോടതിയെ സമീപിക്കും.

ദിലീപിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെ മെഡിക്കൽ സംഘം ജയിലിൽ ദിലീപിനെ വിശദമായി പരിശോധിച്ചു. എന്നാൽ  ദിലീപിന് ജലദോഷം മാത്രമേയുള്ളുവെന്നും അതിനുള്ള മരുന്നുകൾ നൽകിയെന്നും ജയിൽ അധികൃതർ പറഞ്ഞു. ദിലീപിന് ശരീരത്തിന്റെ ബാലൻസ് പോകുന്ന അസുഖം ഉണ്ടെന്നും അതിനാൽ എഴുനേൽക്കാൻ പോലും  കഴിയുന്നില്ലെന്നുമുള്ള വാർത്തകൾ വന്നിരുന്നു.