ഡി സിനിമാസ് പൂട്ടിയ നടപടി ഹൈക്കോടതി റദ്ദാക്കി

#

കൊച്ചി (09-08-17) : ദിലീപിന്റെ ഉടമസ്ഥതയിലുള്ള  ഡി.സിനിമാസ് തീയേറ്റർ പൂട്ടിയ ചാലക്കുടിനഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. നഗരസഭയുടെ നടപടി നിയമ വിരുദ്ധമാണ്. തീയേറ്ററിന് പ്രവർത്തനാനുമതി ഉണ്ടായിരുന്നെന്നും കോടതി നിരീക്ഷിച്ചു. പൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാലക്കുടിയിലെ ഡിസിനിമാസിന്റെ ലൈസൻസ് റദ്ദാക്കുന്നതിനും  അടച്ചുപൂട്ടുന്നതിനും ചാലക്കുടിനഗരസഭ തീരുമാനിച്ചത്. തീയേറ്ററിനായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതേപ്പറ്റി നടക്കുന്ന വിജിലൻസ് അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്നാണ് നഗരസഭയുടെ ഉത്തരവ്. പ്രത്യേക നഗരസഭാ കൗൺസിൽ ചേർന്നാണ് തീയേറ്റർ പൂട്ടുന്നതിനുള്ള തീരുമാനമെടുത്തത്.