ബോഡി ഡ്യൂപ്പും അശ്ലീല സംഭാഷണവും : നടിയും സംവിധായകനും ഒത്തുതീർപ്പിൽ

#

കൊച്ചി (10-08-17) : യുവസംവിധായകൻ ജീൻപോളിനെതിരേ യുവനടി നൽകിയ ബോഡി ഡ്യൂപ്പിങ് കേസ് ഒത്തുതീർപ്പിലേക്ക്. ജീൻ പോളിനെതിരെ പരാതി ഇല്ലെന്നും മധ്യസ്ഥ ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചെന്നും നടി കോടതിയിൽ സത്യവാങ്മൂലം നൽകി.

ജീൻപോളിന്റെ ഹണീബീ 2 സിനിമയിൽ ഒരു സീനിൽ അഭിനയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത നടിയാണ് പരാതി നൽകിയത്. ചിത്രത്തിൽ തന്റെ അനുമതി ഇല്ലാതെ ബോഡി ഡ്യൂപ്പിങ് നടത്തുകയും ഇത് തന്റേതെന്ന രീതിയിൽ ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതായി നടി ആരോപിച്ചിരുന്നു. അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്നും ചോദിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ജീൻപോളിനെക്കൂടാതെ നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകരായ അനൂപ് വേണുഗോപാൽ , അനിരുദ്ധൻ എന്നിവർക്കെതിരെയാണ് കേസ് നൽകിയിരുന്നത്.