ആംഗ്യഭാഷയില്‍ ദേശീയഗാനത്തിന്‍െ്‌റ ദൃശ്യാവിഷ്‌കാരം

#

ന്യൂഡൽഹി (11-08-17) : ആംഗ്യഭാഷയില്‍ ദേശീയഗാനത്തിന്‍െ്‌റ ദൃശ്യാവിഷ്‌കാരവുമായി കേന്ദ്രസര്‍ക്കാര്‍. സൈന്‍ഭാഷയിലാണ് ദൃശ്യാവിഷ്‌ക്കാരമൊരുക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി  മഹേന്ദ്ര നാഥ് പാണ്ഡെയാണ് സൈന്‍ഭാഷയിലുള്ള ദേശീയഗാനത്തിന്‍െ്‌റ വീഡിയോ പുറത്തിറക്കിയത്.

ബധിരരായ ആളുകള്‍ ഉപയോഗിക്കുന്ന വിഷ്വല്‍ ആംഗ്യങ്ങളും അടയാളങ്ങളും ഉപയോഗിച്ചുള്ള ആശയവിനിമയ സംവിധാനത്തെയാണ് സൈന്‍ലാഗ്വേജ് എന്ന് പറയുന്നത്. ഇന്ത്യയില്‍ സൈന്‍ ലാംഗ്വേജിനെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ദേശീയ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയിട്ടുള്ളതെന്നും ഇത് അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു. ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ വികലാംഗരല്ലെന്നും ദിവ്യാംഗരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദ് നിഹലാനിയാണ് 3.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംവിധാനം ചെയ്തത്. ശാരീരികമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളാണ് ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുള്ള വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഇന്‍ഫര്‍മേഷന്‍ സെന്റ ര്‍ ഫോര്‍ ഇന്ത്യ ഭൂട്ടാന്‍ ഡയറക്ടര്‍ ദെരേക് സെഗാര്‍, ബിജെപി ദേശീയ വക്താവ് സുധേഷ് വര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഗോവ, ഭോപ്പാല്‍, ചണ്ഡിഗഡ്, കോലാപ്പൂര്‍ എന്നിവിടങ്ങളിലും വീഡിയോ പ്രകാശനം ചെയ്തു.