സെൻസർ ബോഡ് : പഹ്‌ലാനി പുറത്ത്;പ്രസൂൺ ജോഷി പുതിയ ചെയർമാൻ

#

സെൻട്രൽ ബോഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് പഹ്‌ലജ് നിഹലാനിപുറത്ത്. ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂൻ ജോഷിയാണ് പുതിയ സി.ബി.എഫ്.സി ചെയർമാൻ. സംഘർഷം നിറഞ്ഞതായിരുന്നു പഹ്‌ലാനി ചെയർമാനായിരുന്ന കാലം. ആലിഗർ, ഉദിത പഞ്ചാബ്, അൺഫ്രീഡം, കാ ബോഡിസ്‌കെയ്‌പ് , ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ , ഇന്ദു സർക്കാർ തുടങ്ങിയ ചിത്രങ്ങളോടുള്ള സെൻസർ ബോഡിന്റെ സമീപനം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ ഫിലിം നിർമ്മിച്ചത് പഹ്‌ലാനിയായിരുന്നു.