ജനാധിപത്യം ആഘോഷിക്കാൻ വിവേചനമില്ലാത്ത ഒത്തുചേരൽ : ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിക്ക് തുടക്കമായി

#

കോഴിക്കോട് (12-08-17) : ജനാധിപത്യത്തെ ആഘോഷമാക്കിക്കൊണ്ട് കോഴിക്കോട് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിക്ക് തുടക്കമായി. ഇന്നു മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ചർച്ചകളും സിനിമാപ്രദർശനവും സാഹിത്യവും ഗസൽ സന്ധ്യകളും നാടകവും ഉൾക്കൊള്ളിച്ചിട്ടുണ്ട് .ഫാസിസം വേരുറപ്പിച്ച ഇന്ത്യൻ സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയെന്ന് സംഘാടകർ പറഞ്ഞു.

ജനാധിപത്യത്തിലെ എഴുത്ത്, ഫാസിസത്തിന്റെ കാലത്തെ മാധ്യമ പ്രവർത്തനം, ബഹുസ്വരതയുടെ രാഷ്‌ട്രീയം, ഫാസിസവും തൊഴിലാളി വർഗവും തുടങ്ങിയ വിഷയങ്ങളിൽ സംവാദവും, ദേശവും പശുരാഷ്ട്രീയവും, കവിതയുടെ രാഷ്ട്രീയ ഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

കോഴിക്കോട് സാംസ്കാരിക വേദിയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിൽ മൂന്ന് വേദികളിലായാണ് പരിപാടി.