യു.പിയിൽ നടന്നത് ദുരന്തമല്ല ; കൂട്ടക്കൊല : നോബൽ ജേതാവ് സത്യാർത്ഥി

#

ലഖ്നൗ (12-08-17)  : ഉത്തര്‍പ്രദേശില്‍ നടന്നത് ദുരന്തമല്ല കൂട്ടക്കൊലയാണെന്ന് നോബല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. യൂ.പിയിലെ ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന  60 ഓളം കുട്ടികള്‍ മരിച്ച  സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലവേല ഉന്മൂലനം ചെയ്യുന്നതുൾപ്പെടെ കുട്ടികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ പേരിലായിരുന്നു സത്യാർത്ഥിക്ക് നോബൽ പുരസ്കാരം ലഭിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായി എന്നത് കുട്ടികള്‍ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്നും സത്യാര്‍ഥി ട്വീറ്റ് ചെയ്തു. യു.പിയിലെ പൊതു ചികിതത്സാരംഗത്ത് ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായി ഇടപെടണമെന്നും  അദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 5 ദിവസങ്ങളിലായി  60ലേറെ കുട്ടികളാണ് ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണമടഞ്ഞത്  ഇന്നു മൂന്ന് കുട്ടികള്‍ കൂടി മരണമടയുകയുണ്ടായി. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു.