ഉഴവൂർ വിജയൻറെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

#

തിരുവനന്തപുരം (12-08-17) : എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ക്രൈംബാഞ്ച് അന്വേഷണത്തിനു ഡി.ജി്പി് ഉത്തരവിട്ടു. എന്‍ സി പി ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതിയിലാണ് അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഉഴവൂരിന്‍െ്‌റ മരണത്തിലെ അസ്വഭാവികത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസ് ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്ക് പരാതിനല്‍കിയിരുന്നു. ആ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഉഴവൂര്‍ വിജയനെ്‌റ മരണത്തിലെ അസ്വഭാവികത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവാസ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു.

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സുല്‍ഫിക്കര്‍ മയൂരിയുടെ പങ്ക് അന്വേഷിക്കണമെന്ന് പായിച്ചറ നവാസ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജയനെതിരെ വധഭീഷണി മുഴക്കുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും നവാസ് ഡി.ജി.പിക്ക് കൈമാറുകയുണ്ടായി. കായംകുളത്തെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്തശേഷം എന്‍.സി.പി പ്രവര്‍ത്തകരായ സതീഷ്, നിതിന്‍ എന്നിവര്‍ക്കൊപ്പം മടങ്ങവേ സുല്‍ഫിക്കര്‍, ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും കുടുംബാംഗങ്ങളെക്കുറിച്ച് അപവാദം പറയുകയും അശ്ലീല ഭാഷയിൽ ആക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സുൾഫിക്കർ ഫോണിൽ ആക്ഷേപിച്ചതിനെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന വിജയനെ ആശുപത്രിയിലാക്കിയെന്നാണ് പരാതിയിലുള്ളത്. സുല്‍ഫിക്കറിന്റെ ഫോണ്‍വിളിയെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും തളര്‍ന്ന ഉഴവൂർ വിജയൻ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മരണമടഞ്ഞതെന്ന് നവാസ് ആരോപിക്കുന്നു.