നവാസ് ഷെരീഫിന്റെ ഭാര്യ സ്ഥാനാര്‍ത്ഥിയാകുന്നു

#

ലാഹോര്‍ (12-08-17) : പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നവാസ് ഷരീഫിനെ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവ് വന്ന പാര്‍ലമെന്റെ് സീറ്റിലേക്കാണ് അദ്ദേഹത്തിന്റെ ഭാര്യയായ കുല്‍സും നവാസ് മത്സരിക്കാനിറങ്ങുന്നത്. ലാഹോര്‍ മണ്ഡലത്തില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ രംഗത്ത് നിന്ന് പൊതുവെ അകലം പാലിച്ചിരുന്ന കുല്‍സും നേരത്തെ പട്ടാള അട്ടിമറിയിലൂടെ നവാസ് തടങ്കലിലാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പോരാട്ട ചരിത്രം അവകാശപ്പെടാനുളള കുല്‍സും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.