ഗോരഖ്പൂർ ദുരന്തം: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സസ്‍പെൻഷനിൽ

#

ലക്‌നൗ (12-08-17) : ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിൽ ഓക്സിജന്‍ ലഭിക്കാതെ നവജാത ശിശുക്കളടക്കം അറുപതോളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലിനെ സസ്‌പെന്‍്‌റ് ചെയ്തു. പ്രിന്‍സിപ്പലിന്‍െ്‌റ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യു.പി ആരോഗ്യമന്ത്രി അശുതോഷ് ടാന്‍ഡന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ബി ആര്‍ ഡി  ആശുപത്രിയിലെ  സ്ഥിതിഗതികള്‍ വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബി ആര്‍ ഡി ആശുപത്രിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 63 കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണമടഞ്ഞതോടെ ഓക്‌സിജന്‍ വിതരണകമ്പനിയായ പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു്.