മെഡിക്കല്‍ പ്രവേശനമില്ല: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

#

ചെന്നൈ(01-09-17) : തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ അനിതയാണ് മരിച്ചത്. നീറ്റ് പരീക്ഷയ്‌ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത വിജയിച്ചത്. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.