കൊടിഞ്ഞി ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു

#

തിരൂര്‍ (20-09-17): സ്വ താൽപ്പര്യ പ്രകാരം ഇസ്ലാം  മതം സ്വീകരിച്ചതിന്റെ പേരില്‍ ആർ എസ് എസ് കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്‌ലാം മതം സ്വീകരിച്ചു. നേരത്തെ ഫൈസലിന്‍റെ അമ്മയും സഹോദരിമാരും  ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കൃഷ്ണന്‍ നായരും ഇസ്‌ലാം മതം സ്വീകരിച്ചത്.

മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ താന്‍ മതപഠനം നടത്തുകയാണെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഫൈസൽ ദാരുണമായി കൊല്ലപ്പെട്ടിട്ട് പത്തു മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2016 നവംബര്‍ 19 നായിരുന്നു ഫൈസല്‍ കൊല്ലപ്പെടുന്നത്. രാവിലെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന വഴി ആര്‍.എസ്.എസ് സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഫൈസല്‍ സൗദിയില്‍ വെച്ചാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കൊല്ലപ്പെടുന്നത്. കേസില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.