ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥമുള്ള ബോൾ റൺ റാലിക്കു തിരുവനന്തപുരത്തു തുടക്ക

#

കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ -17 വേൾഡ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥമുള്ള ബോൾ റൺ റാലിക്കു തിരുവനന്തപുരത്തു ആവേശത്തുടക്കം. പാറശാല ഗവണ്മെന്റ് വി.എച് .എസ് സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവനതപുരം ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്, ഡി. മോഹനൻ സ്വാഗതമർപ്പിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ. റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരളം സംസ്ഥാന സ്പോർട്സ് കൌൺസിൽ സെക്രെട്ടറിയും കായിക യുവജന കാര്യ ഡയറക്‌ടറുമായ സന്ജയൻ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ജിജു ജേക്കബ്, വി.പി.ഷാജി, രാജീവ് കുമാർ എന്നിവർക്ക് ഫുട്ബാൾ കൈമാറി. മുൻ കായിക താരം ബീനാമോൾ ബോക്സിങ് ചാമ്പ്യൻ കെ.സി.ലേഖ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.