സ്‌കൂളുകളിലേക്ക് ഒരുക്കുന്നത് മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന പാഠ്യപദ്ധതി

#

ഉത്തര്‍പ്രദേശ് (12-10-17) : ഉത്തര്‍പ്രദേശിന് കാവി പൂശി യോഗി സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബസ്സുകള്‍ക്ക് കാവി നിറം നല്‍കി. ആദ്യ ഘട്ടത്തില്‍ 50 ബസ്സുകള്‍ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് തുടക്കത്തില്‍ കാവിനിറം നല്‍കിയത്. പെയിന്റടി വൈകാതെ മറ്റ് ബസ്സുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചനകള്‍.

സ്വന്തം കാറിലും ഓഫീസിലെ ഔദ്യോഗിക ഇരിപ്പിടത്തിലും കാവി ടവ്വല്‍ വിരിച്ച് തുടങ്ങിയ കാവിവല്‍ക്കരണം യോഗിയും അനുയായികളും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്‌കൂള്‍ ബാഗുകള്‍, ഗവണ്‍മെന്റ് ബുക്ക്‌ലെറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍ എന്നിവയ്‌ക്കെല്ലാം കാവി പൂശിക്കഴിഞ്ഞു. അടുത്ത വര്‍ഷം പാഠ്യപദ്ധതിയെയും കാവിവല്‍ക്കരിക്കാനാണ് നീക്കം.

നോട്ട് നിരോധം ഉള്‍പ്പെടെയുള്ളവ മോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെടുന്ന പാഠ്യപദ്ധതിയാണ് വിദ്ധാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കാവിനിറം കടന്നുവന്നത് ബോധപൂര്‍വ്വമായ നീക്കമല്ലെന്നും യാദൃച്ഛികമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.