അൻവറിന്റെ തടയണ ഉരുൾപൊട്ടലിന് കാരണമാകുമെന്ന് വനം വകുപ്പ്

#

കോഴിക്കോട് (05-12-17)  : കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എ  നിര്‍മിച്ച തടയണയ്‌ക്കെതിരെ വനം വകുപ്പ് റിപ്പോര്‍ട്ട്. തടയണ ഉരുള്‍പൊട്ടലിനും വന്‍തോതില്‍ മണ്ണൊലിപ്പിനും കാരണമാകുമെന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്.സ്ഥലം സന്ദര്‍ശിച്ച് നിലമ്പൂര്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ചീങ്കണ്ണിപ്പാലിയിലെ അനധികൃതനിര്‍മാണത്തെക്കുറിച്ച്  വിവിധവകുപ്പുകളില്‍ നിന്ന് ആര്‍.ഡി.ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് വനംവകുപ്പിന്റെ നടപടി.

ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നല്‍കുന്ന മൂന്നാമത്തെ റിപ്പോര്‍ട്ടാണിത്.തടയണ പൊട്ടിയാല്‍ നിലവിലുള്ള നീര്‍ച്ചാല്‍ ഗതിമാറി വനത്തിലേക്ക് ഒഴുകുമെന്ന്  റിപ്പോർട്ടിൽ പറയുന്നു . രണ്ടാഴ്ച മുന്‍പാണ്  പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്ക് നിലമ്പൂര്‍ ഡി.എഫ്.ഒ . റിപ്പോർട്ട് സമർപ്പിച്ചത്.