പെണ്‍വാണിഭം : റെയ്ഡില്‍ ബോളിവുഡ് നടിമാര്‍ പിടിയില്‍

#

ഹൈദരാബാദ് (18-12-17) : ഹൈദരാബാദിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ ബോളിവുഡ് നടിമാര്‍ പിടിയിലായി. ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച റിച്ച സക്സേനയെയും ബംഗാളി ടിവി സീരിയല്‍ താരം സുബ്ര ചാറ്റര്‍ജിയുമാണ് അറസ്റ്റിലായത്.

ഹൈദരാബാദിലെ താജ് ബഞ്ചാര, താജ് ഡെക്കാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലീസിന്റെ പ്രത്യേക ദൗത്യസേന ഇവരെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ് ജനാര്‍ദന്‍ എന്ന ജനിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണുകളും 55,000 രൂപയും കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്ന് നടിമാര്‍ ഹൈദരാബാദില്‍ എത്തിയത്. ഇടപാടുകാരില്‍ നിന്ന് ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.