ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ മാനേജ്‌മെന്റ്

#

കൊല്ലം (12-02-18) : വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചതിനാൽ നടപടി നേരിടേണ്ടിവരുമെന്ന് ബോധ്യമായതോടെ പ്രിന്സിപ്പലിനെതിരെ നടപടിയെടുത്തത് മുഖം രക്ഷിക്കാനൊരുങ്ങി ട്രിനിറ്റി സ്കൂൾ മാനേജ്‌മെന്റ്.  ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത ട്രനിറ്റി സ്കൂളിലെ പ്രിൻസിപ്പളി പ്രിൻസിപ്പളിനോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സ്കൂൾ പ്രിൻസിപ്പലിനെതിരെ  നടപടി എടുക്കണമെന്ന് കൊല്ലം ഡിഡി കർശന നിർദ്ദേശം നൽകിയിരുന്നു.

പ്രിൻസിപ്പൽ വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിപ്പിക്കാനാണ് മാനേജ്മെന്‍റ് ആവശ്യപ്പട്ടിരിക്കുന്നത്. പ്രിൻസിപ്പലിന്റെ കരാർ കാലാവധി ഇനി പുതുക്കേണ്ടെന്നും മാനേജ്‌മന്റ് തീരുമാനിച്ചു. ഇനി ഒന്നര മാസം കൂടിയാണ് പ്രിൻസിപ്പലിന് കാലാവധിയുള്ളത്.

ഗൗരി യുടെ മരണത്തിൽ കുറ്റാരോപിതരായ അധ്യാപികമാരായ സിന്ധുപോൾ ക്രസന്റ് നെവിസ് എന്നിവരെ ആഘോഷപൂർവ്വം കേക്ക് മുറിച്ചാണ് തിരിച്ചെടുത്തത്. ഇതിനെതിരെ കൊല്ലം ഡി.ഡി. വിശദീകരണം തേടിയിരുന്നു. എന്നാൽ ഐസിഇ എസ്ഇ  സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് യാതൊരു അധികാരവും ഇല്ലെന്ന നിലപാടായിരുന്നു പ്രിസിപ്പൽ സ്വീകരിച്ചത്. ഇതേതുടർന്ന് വിദ്യാഭ്യാസ വകുപ്പ് കടുത്ത നിലപാട് എടുക്കുകയും പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് മാനേജ്മെന്‍റിനോട് ഡിഡിഇ ശ്രീകല നോട്ടീസ് അയച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമർശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരിരുന്നത്. അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നൽകിയ പ്രൻസിപ്പാളിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു.  സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.