ജൂലൈ മുതൽ രാജ്യത്തെ മൊബൈൽ നമ്പറുകൾ 13 അക്കമാകും

#

ന്യൂഡൽഹി  (21-02-18) : സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി  രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നല്‍കി. ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് നിര്‍ദേശം.

നിലവിലുള്ള നമ്പറുകൾ ഒക്ടോബർ ഒന്ന് മുതൽ 13 അക്കമാക്കിത്തുടങ്ങും. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് .