കടലില്‍ ന്യൂനമര്‍ദ്ദം : തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

#

തിരുവനന്തപുരം (13-03-18) : കേരള തീരത്തിന് തെക്ക് പടിഞ്ഞാറ് 390 കി.മീറ്റര്‍ അകലെ ശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് മാലിദ്വീപിലേക്ക് നീങ്ങുമെന്നാണ് സൂചന. തിരുവനന്തപുരത്തും തെക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കടലില്‍ കാറ്റിന്റെ വേഗം 65 കി.മീറ്റര്‍ വരെയാകാം.

ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്കന്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.