കെ.കുഞ്ഞിരാമന്‍ എംഎല്‍എ ആശുപത്രിയില്‍

#

തിരുവനന്തപുരം(18-06-2018): നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വിദഗ്ധ പരിശോധന ആരംഭിച്ചതായും എംഎല്‍എയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.