സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

#

സമാര(07-07-2018): സ്വീഡനെ എതിരില്ലാത്ത 2 ഗോ‍ളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇന്നു നടന്ന മൂന്നാം ക്വാര്‍ട്ടറില്‍ സ്വീഡന്‍ ഇംഗ്ലണ്ട് പോരാട്ടത്തില്‍ രണ്ട് സൂപ്പര്‍ ഗോളുകളാണ് പിറന്നത്.

30 മിനിറ്റില്‍ പ്രതിരോധതാരം ഹാരി മഗ്യൂറും 59 മിനിറ്റില്‍ ഡെലെ അലിയുമാണ് ഇംഗ്ളണ്ടിനായി സ്കോര്‍ ചെയ്തത്. 30–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോളിന്റെ പിറവി.
,br>ലോകകപ്പില്‍ അടുത്ത കാലത്ത് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ഭാഗത്തു നിന്നും ആദ്യ മിനിറ്റുകളില്‍ ശ്രദ്ധയോടെയുള്ള മുന്നേറ്റങ്ങളാണ് നടന്നത്. പ്രതിരോധത്തില്‍ ഊന്നിയുള്ള സ്വീഡിഷ് ശെെലിക്ക് മുന്നില്‍ ഹാരി കെയ്നും സംഘത്തിനും സ്ഥിരം ആക്രമണ ശെെലി പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഇടയ്ക്കിടെ ഉണ്ടാകുന്ന കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിനെ വിറപ്പിക്കാന്‍ ഗ്രാന്‍വിസ്റ്റിനും സംഘത്തിനും സാധിച്ചു. എങ്കിലും ഗോള്‍ പിറക്കാന്‍ സാധ്യതയുള്ള ഒരു നീക്കങ്ങള്‍ പോലും ആദ്യ 15 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു ടീമുകള്‍ക്കും നടത്താന്‍ സാധിച്ചില്ല. 18-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗിന്‍റെ പെട്ടെന്നുള്ള മുന്നേറ്റത്തില്‍ പാസ് ലഭിച്ച ഹാരി കെയ്ന്‍ പായിച്ച ലോംഗ് റേഞ്ചര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

30-ാം മിനിറ്റില്‍ ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണര്‍ ഹാരി മാഗ്യൂര്‍ വലയിലാക്കി. കളി കെെവിട്ട് പോകുന്നതായി മനസിലാക്കി സ്വീഡന്‍ അല്‍പംകൂടെ ആക്രമണത്തിന് പ്രാധാന്യം നല്‍കി കളിക്കാന്‍ ആരംഭിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാനാകാതെ കളത്തില്‍ നിന്ന് കയറാനായിരുന്നു സ്വീഡന്‍റെ വിധി. ഇതിനിടെ സ്റ്റെര്‍ലിംഗ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നുന്നെങ്കില്‍ സ്വീഡിഷ് വീഴ്ചയുടെ ആഘാതം വര്‍ധിക്കുമായിരുന്നു.

രണ്ടാം പകുതിയില്‍ ഒത്തിണക്കത്തോടെയുള്ള കളിയാണ് സ്വീഡന്‍ പുറത്തെടുത്തത്. 47-ാം മിനിറ്റില്‍ ബെര്‍ഗിന്‍റെ ഒരു കനത്ത ഹെഡര്‍ പിക്ഫോര്‍ഡ് ഒരുവിധമാണ് കുത്തിയകറ്റിയത്. പക്ഷേ, കളി ഇംഗ്ലണ്ടിന്‍റെ കെെവിട്ട് പോയില്ല. ഇംഗ്ലീഷ് മുന്നേറ്റം മുളയിലെ നുള്ളാന്‍ സാധിക്കാത്തത് സ്വീഡന്‍റെ വലയില്‍ രണ്ടാം ഗോള്‍ വീഴുന്നതിന് വഴിയൊരുക്കി.

59-ാം മിനിറ്റില്‍ ജെസെ ലിങ്കാര്‍ഡ് തൊടുത്ത് വിട്ട മനോഹരമായ ക്രോസ് ഉയര്‍ന്ന് ചാടി ഡെലെ അലി തലവെയ്ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ ആരുമുണ്ടായില്ല. രണ്ടു ഗോളിന് പിന്നിലായിട്ടും പോരാട്ടം അടിയറവ് വെയ്ക്കാന്‍ സ്വീഡിഷ് നിര തയാറായില്ല. 62-ാം മിനിറ്റില്‍ ക്ലാസന്‍റെ മികച്ച ഒരു നീക്കം ഹെന്‍ഡേഴ്സണ്‍ ബ്ലോക് ചെയ്ത് അകറ്റി. തൊട്ട് പിന്നാലെ ഇംഗ്ലണ്ടും ചില മിന്നല്‍ ശ്രമങ്ങള്‍ നടത്തി.

അവസാനമായി ഇംഗ്ലണ്ട് ലോകകപ്പ് സെമി കളിച്ചത് 28വർഷങ്ങൾക്ക് മുൻപ് 1990 ലാണ്. ഇതിനു മുന്നേ രണ്ട് തവണ മാത്രമാണ് ഇംഗ്ളീഷ് പട സെമിയിൽ പ്രവേശിച്ചിട്ടുള്ളത്.1966 ഇലും 1990 ലുമായിരുന്നു അത്.1966 ഇലും 1990 ലുമായിരുന്നു അത്.

റഷ്യ - ക്രൊയേഷ്യ മത്സരത്തിലെ വിജയിയെ ആയിരിക്കും ഇംഗ്ലണ്ട് സെമിയില്‍ നേരിടുക.