റിസോർട്ടിൽ കുടുങ്ങിയ ടൂറിസ്റ്റുകളെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റും

#

തിരുവനന്തപുരം (10-08-18) : റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ 20 ടൂറിസ്റ്റുകളെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദേശികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ ഡയറക്ടര്‍ ജില്ലാ കളക്ടക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തഹസീദാര്‍ ഹോട്ടലിലെത്തി വിദേശികളെ കാണുകയുണ്ടായി. ടൂറിസ്റ്റുകള്‍ എല്ലാം സുരക്ഷിതരാണ്. റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചുടന്‍ തന്നെ ഇവരെ കെടിഡിടിയുടെ ഹോട്ടലിലേക്ക് മാറ്റും.

റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്ന വിദേശികള്‍ എല്ലാവരും തന്നെ പൂര്‍ണ സുരക്ഷിതരാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. ടൂറിസറ്റുകളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ ടൂറിസ്റ്റുകളെല്ലാം ടൂറിസം വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവവിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് സൈന്യത്തിന്റെ സഹായം തേടിയതിനെ തുടര്‍ന്ന് ആർമി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.

ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍  വിദേശികള്‍ അടക്കം ഇപ്പോഴുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള  സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി  നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ ടൂറിസം കേന്ദ്രത്തിനോ റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും, നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.