സിവിൽ സർവ്വീസ് പ്രാഥമികപരീക്ഷ മാറ്റിവെയ്ക്കണമെന്ന് സർക്കാർ

#

ആഗസ്റ്റ് 24 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ , സിസാറ്റ് (സിവിൽ സർവ്വീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌) മാറ്റി വെയ്ക്കാൻ കേന്ദ്ര സർക്കാർ യു.പി.എസ്.സി യോട് ആവശ്യപ്പെട്ടു. സിസാറ്റ് പരീക്ഷ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകർ ഇന്നലെ യു പി എസ് സി ഓഫീസിനു മുന്നിൽ പ്രകടനം നടത്തിയിരുന്നു. ഹിന്ദി മീഡിയം വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തെ സിസാറ്റ് പാർട്ട് 2 പരീക്ഷകൾ പ്രയാസകരമാണെന്നും ആ പരീക്ഷ തന്നെ ഉപേക്ഷിക്കണമെന്നും ലോക്സഭയിലും ഹിന്ദി പ്രദേശങ്ങളിൽ നിന്നുള്ള എം പി മാർ ആവശ്യപ്പെടുകയുണ്ടായി.സിലബസിന്റെയും പരീക്ഷാഘടനയുടെയും കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായതിനുശേഷം പരീക്ഷ നടത്തിയാൽ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.