റേഷന്‍ കാര്‍ഡ് വേണ്ട ആധാര്‍കാര്‍ഡ് മതി.

#

ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ നല്‍കുന്ന രേഖകളില്‍ നിന്ന് റേഷന്‍ കാര്‍ഡ് പുറത്തേക്ക്. പകരം ആധാര്‍ കാര്‍ഡ് സ്ഥാനം പിടിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്. തൊഴിലുറപ്പ് പദ്ധതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇവയാണ് റിസര്‍വ്വ് ബാങ്ക് അംഗീകരിച്ച രേഖകളില്‍ ഉള്ളത്.  ബാങ്കിംഗ് മേഖലയില പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച പ്രെഫ. ആശിഷ് ദാസ് അധ്യക്ഷനായ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആധാര്‍കാര്‍ഡിനെ അക്കൗണ്ട് തുറക്കാനുള്ള തിരിച്ചറിയല്‍ രേഖയായി റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചത്. രാജ്യത്ത് എല്ലാവര്‍ക്കും റേഷന്‍കാര്‍ഡോ, ഡ്രൈവിംഗ് ലൈസന്‍സോ, പാസ്‌പോര്‍ട്ടോ ഉണ്ടാകില്ല എന്നതിനാല്‍ സാര്‍വ്വത്രിക രേഖയായി ആധാര്‍കാര്‍ഡ് സ്വീകരിക്കണമെന്നായിരുന്നു പ്രെഫ. ആശിഷ് ദാസ് സമിതിയുടെ ശുപാര്‍ശ. മുമ്പ് ബാങ്കുകള്‍ക്ക് താല്പര്യമുള്ള രേഖകള്‍ അക്കൗണ്ട് തുറക്കാന്‍ ഉപയോഗിക്കാമെന്നായിരുന്നു വ്യവസ്ഥ. അതാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം മാറുന്നത്. ആധാര്‍കാര്‍ഡിനെതിരേ നിരവധി പരാതികള്‍ നിലനില്‍ക്കെയാണ് മറ്റൊരു ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് മാറുന്നത്.