വർഗ്ഗീയ വിഷം വിതയ്ക്കുന്ന സ്‌കൂളിനെതിരേ വ്യാപക പ്രതിഷേധം

#

കൊച്ചി : നിയമവിരുദ്ധമായ പാഠഭാഗങ്ങളുടെ പേരിൽ കേസ് ചാർജ്ജ് ചെയ്യപ്പെട്ട കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ പുസ്തകങ്ങളിലെ ഞെട്ടിപ്പിക്കുന്ന പാഠഭാഗങ്ങൾ സംസ്ഥാനത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും തീവ്ര മതബോധം വളർത്തുന്ന രീതിയിൽ മതേതരത്വത്തിന് വിരുദ്ധമായ പാഠഭാഗങ്ങളാണ് ഈ സ്‌കൂളിൽ പഠിപ്പിക്കുന്നത്. കൊച്ചിയിലെ പീസ് ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസ് കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകത്തിലെ ഒരു പേജ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്‌. കുട്ടികൾക്കായുള്ള ആക്ടിവിറ്റി ആയി നൽകിയിരിക്കുന്ന ഭാഗമാണ് ഇത്.

മതം മാറാൻ ഉദ്ദേശിക്കുന്ന കൂട്ടുകാരന് നൽകുന്ന ഉപദേശങ്ങൾ വിശദീകരിക്കാനാണ് രണ്ടാം ക്ളാസുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ ഉറ്റസുഹൃത്ത് ആദം/സൂസൻ മുസ്ലിം ആവാൻ തീരുമാനിച്ചിരിക്കുന്നു താഴെപ്പറയുന്നവയിൽ ഏത് ഉപദേശമായിരിക്കും നിങ്ങൾ നൽകുക എന്നാണ് കുട്ടികൾക്കുള്ള ചോദ്യം.

1. അവന്റെ/അവളുടെ പേര് അഹമ്മദ്/സാറ എന്നാക്കുക.
2. കഴുത്തിലെ കുരിശുമാല ഉണ്ടെങ്കില്‍ അത് നീക്കുക.
3. ഷാഹാദ ചൊല്ലിക്കൊടുക്കുക.
4. മുസ്‌ലീമല്ലാത്ത രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുക.
5. ഹലാല്‍ ചിക്കന്‍ കഴിക്കുക.

ഇങ്ങനെയാണ് കുട്ടികൾക്ക് നൽകുന്ന ചോയിസുകൾ. ഇവ ശരിയായ ക്രമത്തിലാക്കി ക്ലാസ്സിൽ വിവരിച്ച് നൽകാൻ അദ്ധ്യാപകർക്കും പാഠഭാഗത്ത് നിർദ്ദേശമുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ മനസിലേക്ക് പോലും മതം കുത്തിവെക്കുന്ന പീസ് സ്‌കൂളിനെതിരെയും പാഠ്യപദ്ധതിയ്‌ക്കെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിവിധ മതവിഭാഗങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മതപഠനം നിർബന്ധിതമായി നടത്തുന്നതും ചർച്ചകളിൽ വരുന്നുണ്ട്.

ഇസ്ലാമിക പ്രഭാഷകനായ എം.എം അക്ബറിന്റെ നേതൃത്വത്തില്‍ 13 സ്‌കൂളുകളാണ് പീസ് ഇന്റര്‍നാഷണലിന് കേരളത്തിലുള്ളത്. കേരളത്തില്‍ നിന്നും കാണാതായ 21 പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് പോലീസ് സംശയിക്കുന്ന കാസര്‍ഗോഡുകാരനായ അബ്ദുള്‍റാഷിദ് ആണ് സ്‌കൂളിന്റെ സ്ഥാപകന്‍. ഇതിൽ 17 പേരോളം പീസ് സ്‌കൂളിലെ ജീവനക്കാരായിരുന്നെന്നും പോലീസ് പറയുന്നു. ഇസ്‌ലാമിക അന്തരീക്ഷത്തിലുള്ള പഠനം വാഗ്ദാനം ചെയ്താണ് പീസ് സ്‌കൂൾ കുട്ടികളെ ക്ഷണിക്കുന്നത്.