കണ്‍സ്യൂമര്‍ഫെഡ് അഴിമതി : സി.എന്‍ ബാലകൃഷ്ണനെതിരെ കേസ്

#

തൃശ്ശൂര്‍ : കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള മദ്യവിതരണ ഷോപ്പുകളില്‍ വിദേശ മദ്യം ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് മുന്‍ സഹകരണ വകുപ്പ് മന്ത്രി കൂടിയായ ബാലകൃഷ്ണനടക്കം എട്ടുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മന്ത്രിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ മതിയായ തെളിവുകള്‍ ഇല്ലാതെ കേസെടുക്കരുതെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച വിജിലന്‍സ് പ്രഥമദൃഷ്ട്യാ തന്നെ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ പ്രതി ചേര്‍ത്ത് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.