മോഷണം ആരോപിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ കുത്തിവച്ച് പ്രാകൃത ശിക്ഷ

#

ഗാസിയാബാദ് : മോഷണം പോയ സ്മാര്‍ട്ട് ഫോണിന്റെ പേരില്‍ യുവാക്കള്‍ക്ക് ക്രൂര ശിക്ഷ നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍. സമാജ്വാദി പാര്‍ട്ടി പ്രാദേശിക നേതാവിന്റെ അനുജനടക്കമുളളവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. പ്രാദേശിക നേതാവിന്റെ അനുജന്റെ ഉടമസ്ഥതയിലുളള ഡയറി ഫാമില്‍ നിന്ന് മോഷണം പോയ സ്മാര്‍ട്ട് ഫോണിന്റെ പേരിലാണ് പ്രായപൂര്‍ത്തിയാവാത്തവരടക്കമുളള നാല് യുവാക്കള്‍ ക്രൂര മര്‍ദ്ദനത്തിനിരയായത്. മോഷണ ശ്രമത്തില്‍ സംശയിക്കുന്നവരെ വിളിച്ചു വരുത്തി നേതാവിന്റെ അനുജന്‍ റിസ്സുവടക്കമുളളവര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയും യുവാക്കളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ പെട്രോല്‍ കുത്തിവയ്ക്കുകയുമായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാക്കളെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് വിദഗ്ധ ചികത്സയ്ക്കായി മാറ്റിയിട്ടുണ്ട്. സഹീര്‍ ബേയ്ഗ്(17), ഗുല്‍സാര്‍(16), ഫിമോ(25), ഫിറോസ്(25) എന്നിവരാണ് ക്രൂരമര്‍ദ്ദനത്തിനിരയായി ചികത്സയിലുളളത്.