സഞ്ചാരികള്‍ക്കായി ദുബായ് ആഗോള ഗ്രാമം നവംബറില്‍

#

ദുബായ് : ദുബായ് ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്നിന് ആരംഭിക്കും. 159 ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള ഗ്രാമം മേളയുടെ ഇരുപത്തിയൊന്നാമത് പതിപ്പാണ് ഇക്കൊല്ലം അരങ്ങറുന്നത്. കഴിഞ്ഞ ദിവസം ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ മേളയുടെ പ്രഖ്യാപനം നടന്നു. ഗ്ലോബല്‍ വില്ലേജ് സി.ഇ.ഒ അഹമ്മദ് ഹുസൈന്‍ ബിന്‍ ഈസയാണ് മേളയുടെ പ്രഖ്യാപനം ഔദ്യോഗികമായി നിര്‍വ്വഹിച്ചത്. സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇന്ത്യയുള്‍പ്പെടെ മുപ്പത് രാജ്യങ്ങലില്‍ നിന്നുളള പവലിയനുകള്‍ മേളയില്‍ ഈ വര്‍ഷം അണിനിരക്കും. ആഗോള ഗ്രാമ മേളയില്‍ അണിനിരക്കുന്ന പതിവ് രാജ്യങ്ങള്‍ക്കു പുറമേ ഈ വര്‍ഷം ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അള്‍ജീരിയ, യുക്രെയിന്‍. റുമാനിയ, സെര്‍ബിയ എന്നീ രാജ്യങ്ങളും പവലിയനുകളുമായി സന്ദക്ശകര്‍ക്ക് വിരുന്നൊരുക്കും. ലോക രാജ്യങ്ങലില്‍ നിന്നുളള വിവിധ കാഴ്ച്ചകളും വ്യത്യസ്തമായ ഉത്പന്നങ്ങളും മേളയ്ക്ക് മോടി കൂട്ടാനെത്തും. പൊതു അവധി ദിവസങ്ങളിലും വ്യാഴം, വെളളി ദിവസങ്ങളിലും പ്രത്യേക കരിമരുന്ന് പ്രയോഗവും മേളയ്ക്ക് ആകര്‍ഷണമാവും. പന്ത്രണ്ടായിരത്തിലേറെ കലാ- സാംസ്‌കാരിക പരിപാടികളാണ് മേളയുടെ അണിയറയില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്