രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി

#

ഷാര്‍ജ : ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. മുപ്പത്തിയഞ്ചാമത് പുസ്തക മേളയുടെ ഉദ്ഘാടനം ഷാര്‍ജ ഭരണാധികാരി ഷെയ്ഖ്.ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നിര്‍വ്വഹിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് മേളയുടെ സംഘാടകര്‍. 60 രാജ്യങ്ങളില്‍ 1420 പ്രസാദകര്‍ മേളയുടെ ഭാഗമായി അണിനിരക്കും. 15 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മേളയിലെ കേരളത്തിന്റെ സ്റ്റാളില്‍ ഡി.സി ബുക്ക്‌സിന്റേതുള്‍പ്പെടെ അമ്പതോളം പ്രസാധകര്‍ എത്തിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് സെമിനാറുകള്‍, ചര്‍ച്ചകള്‍, കുക്കറി ഷോ, ശില്‍പ്പശാലകള്‍ എന്നിവയും അരങ്ങേറും. പന്ത്രണ്ടിന് സമാപിക്കുന്ന മേളയിലേയ്ക്കുളള പ്രവേശനം സൗജന്യമാണ്. മേളയുടെ ഉദ്ഘാടന ചടങ്ങുകള്‍ ഏറെ വര്‍ണ്ണാഭമായാണ് സംഘടിപ്പിച്ചത്. പുസ്തക മേളയുടെ ഔദ്യോഗിക പ്രായോജകരായ ഇത്തിസലാത്തിനെ ചടങ്ങില്‍ ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ആദരിച്ചു. ഇന്ന് രാത്രി എട്ടിന് ബെന്യാമിന്‍, വി.മുസഫര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി നടക്കും. കേരളത്തില്‍ നിന്നടക്കം ഇന്ത്യയില്‍ നിന്നുളള പ്രമുഖ കലാ-സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.