യു.എസ് തെരഞ്ഞെടുപ്പ് : പോരാട്ടം കടുക്കുന്നു

#

വാഷിംഗ്ടണണ്‍ : യു.എസില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഹിലരിയും ട്രംപും തമ്മില്‍ കനത്ത പോരാട്ടം തുടരുന്നു വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയയായ ഹിലരിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. ഇതുവരെ ഫലമറിഞ്ഞ 26 സംസ്ഥാനങ്ങളില്‍ പതിനാറിടത്ത് ട്രംപും പത്തിടത്ത് ഹിലരിയും വിജയിച്ചിട്ടുണ്ട്. ബാക്കി സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് മുന്നേറിയതായാണ് റിപ്പോര്‍ട്ടുകള്‍.യു.എസില്‍ ഇലക്ടറല്‍ വോട്ടുകളാണ് വിജയം നിശ്ചയിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നവരാണ് വിജയികളായെത്തുന്നത്, ഇത് കണക്കാക്കിയാല്‍ ഇപ്പോള്‍ ട്രംപ് ഹിലരിയെക്കാള്‍ മുന്നിട്ടു നില്‍ക്കുകയാണ്. 141 വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ഹിലരിക്ക് കിട്ടിയത് 104 വോട്ടുകളാണ് വോട്ടെണ്ണല്‍ തുടരുമ്പോഴും അന്തിമ വിജയം ആരോടൊപ്പമാണെന്ന് പ്രവചനം അസാധ്യമായിരിക്കുകയാണ്. ഇരുനേതാക്കളും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയ്‌ക്കൊപ്പം ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ് വിജയി ആരാകുമെന്ന് അറിയാന്‍.