പാകിസ്ഥാനിൽ സ്ഫോടനം ; 30 മരണം

#

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ലാസ്‌ബെല്ല ജില്ലയിൽ സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു,100 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്ത സൂഫിവര്യനായ ഷാ നൂറാനിയുടെ പേരിലുള്ള ദുർഗയിലാണ് സ്ഫോടനം. സൂഫി പാരമ്പര്യത്തിൽപെട്ട ധമ്മാൽ എന്ന നൃത്തം കാണാനെത്തിയവരാണ് സ്‌ഫോടനത്തിന് ഇരകളായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപെടും. സ്ഫോടനം നടന്നത് ഉൾപ്രദേശത്തായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മന്ത്രി മിർ സർഫറാസ് ബഫ്തി സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപെട്ട് പ്രക്ഷോഭങ്ങൾനടക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാൻ.