മോദിക്കെതിരെ സംസാരിച്ച നാലാം ക്ലാസുകാരിക്ക് സംഘപരിവാർ തെറിയഭിഷേകം

#

നോട്ട് നിരോധനം മൂലം രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി മോദി കോമൺസെൻസ് ഉപയോഗിക്കണമെന്ന് പറഞ്ഞ നാലാം ക്ലാസുകാരിക്ക് സമൂഹമാധ്യമങ്ങളിൽ തെറിയഭിഷേകം. നാലാം ക്ലാസുകാരിയായ തനിക്ക് ഉള്ള ബുദ്ധി പോലും മോദിക്കില്ലാതെ പോയല്ലോ എന്ന് ചോദിക്കുന്ന നാലാം ക്ലാസുകാരിയുടെ വീഡിയോ ഇന്നലെ വൈറലായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ആ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിലെ സംഘപരിവാർ അനുകൂലികൾ പെൺകുട്ടിക്ക് നേരെ കൊലവിളിയും തെറിവിളിയുമായി രംഗത്ത് വന്നത്. മിക്ക സംഘപരിവാർ ഗ്രൂപ്പുകളിലും പേജുകളിലും പെൺകുട്ടിയുടെ ചിത്രം വെച്ച് പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചു. മോദിയെ പേര് വിളിക്കാമോ എന്ന ഉപദേശത്തിൽ തുടങ്ങി, തീവ്രവാദി പട്ടം ചാർത്തിക്കൊടുക്കൽ വരെ പലരും നടത്തി. മോദിയെ വിമർശിക്കുന്ന കുട്ടിയെ കാലിൽ പിടിച്ച് വലിച്ചു കീറണമെന്ന് വരെ പലരും അഭിപ്രായപ്പെട്ടു. 1000,500 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം മൂലം ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന വെല്ലൂർ മെഡിക്കൽ കോളജിലെ രോഗികളുടെ അവസ്ഥയാണ് ഹവ്വ വീഡിയോയിൽ ചൂണ്ടിക്കാണിച്ചത്. ജനം മുഴുവൻ നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ അതിന് വലിയ സ്വീകാര്യതയും ലഭിച്ചു. ഇതാണ് സംഘപരിവാർ അനുകൂലികളെ പ്രകോപിതരാക്കിയത്.
വീഡിയോ

എനക്ക്ള്ള ബുദ്ധി പോലും മോദിക്ക് ഇല്ലാതെ പോയല്ലോ? മോദി കൊറച്ച് കോമൺസെൻസ് കാണിക്കണം.:P

Posted by Amesh Phnx on Saturday, 12 November 2016