ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കാനഡയില്‍ സ്ഥിര താമസം

#

കാനഡയില്‍ കുടിയേറ്റ നിയമം പരിഷ്‌ക്കരിച്ചു. ഈ മാസം 18 മുതല്‍ നിലവില്‍ വരുന്ന കുടിയേറ്റ-പൗരത്വ നിയമത്തില്‍ കനേഡിയന്‍ കാമ്പസുകളില്‍ തന്നെ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന പ്രഗത്ഭരായ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ തന്നെ സ്ഥിര താമസമാക്കാന്‍ അനുമതി നല്‍കുന്നുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നിരിക്കെ പുതിയ നിയമം ഇന്ത്യന്‍ സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതാണ്. ഇത് കൂടാതെ പുതിയ പരിഷ്‌ക്കാര പ്രകാരം വിദ്യാര്‍ത്ഥികളെ പൗരത്വത്തിന് പരിഗണിക്കുന്നതിനായി സമഗ്രമായ റാങ്കിങ്ങ് രീതിയും പുതിയതായി ആവിഷ്‌ക്കരിക്കും. കുടിയേറ്റ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനായി സ്ഥിരമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു വരുന്നുണ്ടെന്നും കുടിയേറ്റ വിഷയത്തില്‍ നിലവിലുളള പ്രശ്‌നങ്ങള്‍ പരിഗണിച്ച് മധ്യവര്‍ഗ വിഭാഗത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്നും പുതിയ നിയമത്തെ കുറിച്ചുളള പ്രസ്താവനയില്‍ കനേഡിയന്‍ എമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.