തേനിനെയും കറുവാപ്പട്ടയെയും കുറിച്ചറിഞ്ഞില്ലേ?

#

കൈകൊണ്ട് തൊടുന്നതെല്ലാം കൊഴുപ്പ് അടിഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൊളസ്‌ട്രോള്‍ എന്ന വില്ലന്‍ ഇടയ്‌ക്കെങ്കിലും ആരോഗ്യകരമായ ജീവിതചര്യയില്‍ അലട്ടാത്തവര്‍ നന്നേ ചുരുക്കമാണ്. കൊളസ്‌ട്രോള്‍ എന്ന ശല്യത്തെ ഒഴിവാക്കാന്‍ എന്തെല്ലാം കസര്‍ത്തുകളാണ് നമ്മള്‍ നടത്തിക്കൂട്ടാറുളളതും. പലപ്പോഴും അതിനൊന്നും ഫലമില്ലാതെ പോകുന്നത് നമ്മെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ പ്രകൃതിദത്തമായ ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെയുണ്ട്. അതെന്താണെന്ന് നോക്കാം. അതില്‍ ഏറെ പ്രധാനമാണ് തേനും കറുവാപ്പട്ടയും ചേര്‍ന്ന അത്യുത്തമമായ ഒരു മിശ്രിതം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ നിരക്ക് 20 ശതമാനത്തോളം കുറയ്ക്കാന്‍ ഈ മിശ്രിതത്തിന് സാധിക്കുന്നു എന്നതാണ് വാസ്തവം. എന്താ ചെയ്യേണ്ടതെന്നല്ലെ? ചായ കുടിക്കുമ്പോള്‍ പഞ്ചസാരയങ്ങ് ഒഴിവാക്കുക. ഇതിന് പകരമായി ഒരു നുളള് കറുവാപ്പട്ടയും ഒരു സ്പൂണ്‍ തേനും ചേര്‍ത്തൊന്നു കഴിച്ചേ; മാറ്റം കണ്ടറിയാം. ഇത് മാത്രമല്ല കറുവാപ്പട്ടയും തേനും ശീലമാക്കിയാല്‍ ചര്‍മ്മ രോഗങ്ങളില്‍ നിന്നും മോചനവും, അമിതഭാരം കുറയ്ക്കാനും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, മൂത്രാശയത്തിലെ അണുബാധ, ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങളുടെ ശമനത്തിനും ഈ ചെരിയ പൊടിക്കൈ ഏറെ ഫലപ്രദമാണ്. വിലകൂടിയ മരുന്നുകള്‍ക്ക് ആരോഗ്യമുളള ശരീരം ഒരു പരീക്ഷണ വസ്തുവാക്കി നല്‍കാതെ ഇത്തരം ചെറു മരുന്നുകള്‍ കൃത്യതയോടെ ഒന്ന് പരീക്ഷിച്ചു നോക്കിയാലെന്താ? ഇത്തരം കൂട്ടുകള്‍ ഏതെങ്കിലും ഡോക്ടര്‍മാരുടെ വിദഗ്‌ദോപദേശം തേടിയും കൂടുതല്‍ ധൈര്യമായി ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാക്കാം.