ഇതൊന്നും രണ്ടാമത് ചൂടാക്കല്ലെ

#

(18-11-16) ഇത്തിരി ഭക്ഷണം അധികം വന്നാല്‍ അത് നാളത്തേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ വച്ച് പിറ്റേ ദിവസം ചൂടാക്കി കഴിക്കുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗവും. ഒന്നറിയേണ്ടതുണ്ട് ഇക്കാര്യത്തില്‍. എല്ലാ ഭക്ഷണവും ചൂടാക്കി കഴിക്കല്ലേ എന്ന ഓര്‍മ്മപ്പെടുത്തലോടെ ഈ അറിവ് പങ്കുവയ്ക്കാം. ആരോഗ്യത്തിന് ഏറെ ഹാനികരമായ ഒന്നാണ് പല ഭക്ഷണങ്ങളും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്. വീണ്ടും ചൂടാക്കരുതാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് കേട്ടോളു. ഒന്നാമതായി പറയേണ്ടത് മുട്ടയാണ്. നമ്മില്‍ പലരും മുട്ട പിന്നീട് ചൂടാക്കാറില്ല. എന്നാല്‍ ചൂടാക്കുന്നവര്‍ ഒന്നറിഞ്ഞോളു. മുട്ടയില്‍ അടങ്ങിയ ഉയര്‍ന്ന തോതിലുളള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ അമിത വിഷമയമായ പദാര്‍ത്ഥമായി മാറുന്നു. ഇത് ശരീര വ്യവസ്ഥയെ തകരാറിലാക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അടുത്തത് നമ്മുടെ ഇഷ്ട വിഭവങ്ങളായ ചിക്കനും ബീഫും തന്നെ. പാചകം ചെയ്തു കഴിഞ്ഞാല്‍ തലേന്നും പിറ്റേന്നും അവസരം കിട്ടിയാല്‍ അതിന്റെ പിറ്റേന്നും വച്ച് നമ്മള്‍ ചൂടാക്കി കഴിക്കും. ഇതിന്റെ പുറകിലുളള അപകടം ആരും അറിയാതെ പോവുകയാണ്. ഇതിലെ പ്രോട്ടീന്‍ ഘടകവും കുഴപ്പക്കാരന്‍ തന്നെ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മെ രോഗികളാക്കാന്‍ ഈ ചൂടാക്കി പ്രയോഗം ധാരാളം മതി. ഇനി പ്രധാനമായത് എണ്ണ തന്നെയാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണത്. ഒരിക്കലും ഉപയോഗിച്ച എണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇതിലൂടെ ക്യാന്‍സര്‍ എന്ന വ്യാധി നമ്മള്‍ വിളിച്ചു വരുത്തുകയാണ്. ഇനിയൊന്ന് വീണ്ടും ചൂടാക്കുന്ന ചോറ് തന്നെയാണ്. ചോറ് വീണ്ടും ചൂടാക്കുമ്പോള്‍ കുടലില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ചൂടാക്കാതെ നാം ഉപയോഗിക്കുന്ന പഴഞ്ചോറ് ആരോഗ്യകരം തന്നെയെന്ന് പറയാതിരിക്കാനും വയ്യ. പിന്നീട് ഈ ശ്രേണിയില്‍ വരുന്നത് നാം നിത്യേന ഉപയോഗിക്കുന്ന ബീറ്റ്‌റൂട്ട്, ചീര, ഉരുളക്കിഴങ്ങ്, കാപ്പി, ചായ എന്നിവയാണ്. കാപ്പിയും ചായയും വീണ്ടും ചൂടാക്കുന്നത് ഹൃദയാരോഗ്യം വരെ കവര്‍ന്നെടുക്കും. തണുത്താല്‍ തണുത്തപടിയങ്ങ് കഴിക്കുക.ശ്രദ്ധയില്ലാതെ രോഗം വിളിച്ചു വരുത്തരുതേ